ഞായറാഴ്ച കുര്‍ബാന മുടക്കുമ്പോള്‍ ദൈവവുമായുള്ള മുഖാമുഖം നഷ്ടപ്പെടുന്നു: പാപ്പ

ഞായറാഴ്ച കുര്‍ബാന മുടക്കുമ്പോള്‍ ദൈവവുമായുള്ള മുഖാമുഖം നഷ്ടപ്പെടുന്നു: പാപ്പ

വത്തിക്കാന്‍: ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന മുടക്കുമ്പോള്‍ നമുക്ക്‌നഷ്ടമാകുന്നത് ദൈവവുമായുള്ള മുഖാമുഖമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ വീക്കിലി ജനറല്‍ ഓഡിയന്‍സിനോട് സംസാരിക്കുകയായിരുന്നു പാപ്പ.

എന്തുകൊണ്ടാണ് നാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നത്? പാപ്പ ചോദിച്ചു ഉത്ഥിതനായ ക്രിസ്തുവിനെ കാണാനാണ് ക്രൈസ്തവര്‍ ഞായറാഴ്ച പള്ളിയിലേക്ക് പോകുന്നത്. അവിടുത്തെ വചനം കേള്‍ക്കാന്‍.. അവിടുത്തോടൊപ്പം മേശയില്‍ നിന്ന് ഭക്ഷിക്കാന്‍, നമ്മുടെ ദൗത്യങ്ങളില്‍ അവിടുത്തെ കൃപകള്‍ നിറയാന്‍, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച വിശുദ്ധമാണ്. ദിവ്യകാരുണ്യത്തിന്റെ ആഘോഷത്താല്‍ പവിത്രീകൃതമായ ഒരു ദിനമാണ് ഞായറാഴ്ച.

കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഇല്ലാത്ത ഞായറാഴ്ച എന്തു ഞായറാഴ്ചയാണ്.? പാപ്പ ചോദിച്ചു.

You must be logged in to post a comment Login