ഞായറാഴ്ച നന്ദി പറയാനും ദൈവത്തോടൊത്തായിരിക്കാനുമുള്ള ദിവസം: മാര്‍പാപ്പ

ഞായറാഴ്ച നന്ദി പറയാനും ദൈവത്തോടൊത്തായിരിക്കാനുമുള്ള ദിവസം: മാര്‍പാപ്പ

വത്തിക്കാന്‍: ഞായറാഴ്ച ആചരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കാനുള്ള ക്ഷണമാണെന്നും ക്രിസ്തുവില്‍ നാം സമാധാനം കണ്ടെത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഞായറാഴ്ചകള്‍ നാം ദൈവത്തിന് നന്ദി പറയാനുളള അവസരമായി മാറ്റണം. മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കായി അത് നീക്കിവയ്ക്കരുത്. ക്രൈസ്തവരെ സംബന്ധിച്ച് ഞായറാഴ്ച ആചരണം വളരെ പ്രധാനപ്പെട്ടതാണ്.

ദിവ്യകാരുണ്യത്തിന്റെ അര്‍ത്ഥം തന്നെ നന്ദി എന്നാണ്. ദൈവത്തോട് നന്ദി പറയാനുള്ള ദിവസമാണ് അത്. ദൈവം തന്ന ജീവിതത്തിന്, അവിടുത്തെ കാരുണ്യത്തിന്, കൃപകള്‍ക്ക്. നന്ദി ദൈവമേ നീ തന്ന ജീവിതത്തിന്, കൃപകള്‍ക്ക്, ദാനങ്ങള്‍ക്ക്, എന്നോട് കാണിക്കുന്ന കാരുണ്യത്തിന്..ഇങ്ങനെ പറയാന്‍ കഴിയണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login