സ​​​ന്യാ​​​സ​​​സ​​​ഭ​​​ക​​​ളി​​​ലെ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം നടന്നു

സ​​​ന്യാ​​​സ​​​സ​​​ഭ​​​ക​​​ളി​​​ലെ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം നടന്നു

കൊച്ചി: കേരള കത്തോലിക്കാ സഭയിലെ സന്യാസസഭകളിലെ മേലധികാരികളുടെ വാർഷിക സമ്മേളനം നടത്തി.

നാനൂറിൽപ്പരം വരുന്ന സഭകളുടെ കൂട്ടായ്മയായ കേരള കോണ്‍ഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്‍റെ വാർഷിക സമ്മേളനമാണ് നോർത്ത് കളമശേരി ജ്യോതിർഭവനിൽ നടന്നത്. സന്യസ്ത കമ്മീഷന്‍റെ വൈസ് ചെയർമാൻ മാർ സ്റ്റീഫൻ അത്തിപ്പൊഴി സമ്മേളനം ഉദ്ഘാടനം ചെയ്തു.

തൃശൂർ സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. ഫാ. മാനുവൽ റിബേരോ ഒസിഡി ക്ലാസെടുത്തു. കെസിഎംഎസ് പ്രസിഡന്‍റ് ഫാ. തോമസ് മഞ്ഞക്കുന്നേൽ സിഎംഐ, വൈസ് പ്രസിഡന്‍റ് സിസ്റ്റർ റെക്സിയ എഫ്ഐഎച്ച്, ട്രഷറർ ഫാ. പ്രസാദ് തെരുവത്ത് ഒസിഡി എന്നിവർ പ്രസംഗിച്ചു.

അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് -ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ (വിസി സുപ്പീരിയർ ജനറൽ), വൈസ് പ്രസിഡന്‍റ് മദർ ലിറ്റിൽ ഫ്ളവർ (എസ്ഐസി പ്രൊവിൻഷ്യൽ സുപ്പീരിയർ).
സമിതിയംഗങ്ങൾ: ഫാ. അഗസ്റ്റിൻ (മുള്ളൂർ) ഒസിഡി പ്രൊവിൻഷ്യൽ സുപ്പീരിയർ, ഫാ. സുനിൽ കല്ലറയ്ക്കൽ (ഒഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ), മദർ ലിജി (പള്ളോട്ടിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ), മദർ സ്നോമേരി (എസ്എംസി പ്രൊവിൻഷ്യൽ സുപ്പീരിയർ).

കെസിഎംഎസ് അംഗങ്ങളുടെയും കത്തോലിക്കാ സഭ പിതാക്കന്മാരുടെയും സംയുക്ത സമ്മേളനം ഇന്ന് രാവിലെ 9.30ന് പാലാരിവട്ടം പിഒസിയിൽ ചേരും.

You must be logged in to post a comment Login