“മിഷനറീസ് ഓഫ് ചാരിറ്റി മനുഷ്യക്കടത്ത് നടത്തുന്നു” ഹൈന്ദവ സന്യാസിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധം

“മിഷനറീസ് ഓഫ് ചാരിറ്റി മനുഷ്യക്കടത്ത് നടത്തുന്നു” ഹൈന്ദവ സന്യാസിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധം

വിശാഖപട്ടണം: മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ പരിപൂര്‍ണ്ണാനന്ദ സ്വാമി നടത്തിയ ആരോപണം ക്രൈസ്തവവിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നു. വിശുദ്ധ മദര്‍ തെരേസയുടെ ഈ സഭ അമ്പതിനായിരത്തോളം പെണ്‍കുട്ടികളെ വിവിധ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ട് എന്നതായിരുന്നു സ്വാമിയുടെ ആരോപണം. ഏതാനും ദിവസം മുമ്പ് തെലുങ്ക് ടെലിവിഷന്‍ ചാനലില്‍ നടത്തിയ ഒരു അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

സ്വാമി ഇങ്ങനെയൊരു പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും ആരോപണത്തിന്റെ തെളിവ് നല്കണമെന്നും ആന്ധ്രാപ്രദേശിലെ ക്രൈസ്തവനേതാവ് ഒലിവര്‍ റായ് ആവശ്യപ്പെട്ടു.

ക്രൈസ്തവവികാരത്തെ മുറിപ്പെടുത്തിയ സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login