സ്വീഡനില്‍ കത്തോലിക്കാസഭ വളര്‍ച്ചയിലേക്ക്

സ്വീഡനില്‍ കത്തോലിക്കാസഭ വളര്‍ച്ചയിലേക്ക്

സ്വീഡന്‍: ലോകത്തിലെ സെക്കുലര്‍ രാജ്യങ്ങളുടെ പട്ടികയില്‍ മുമ്പന്തിയിലുള്ള സ്വീഡനില്‍ കത്തോലിക്കാ സഭ വളര്‍ച്ചയിലേക്ക് എന്ന് സൂചനകള്‍.രാജ്യത്തെ ആദ്യ കര്‍ദിനാള്‍ ആന്‍ഡ്രൂസ് അര്‍ബോറെലിയസ് ആണ് ഇക്കാര്യം അറിയിച്ചത്.

ജൂണിലായിരുന്നു സ്‌റ്റോക്ക് ഹോമിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഇദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്കിയത്. സ്വീഡനിലെ 60 ശതമാനം ആളുകളും ലൂഥറന്‍ സഭാംഗങ്ങളാണ്. ഒരു ശതമാനം മാത്രമാണ് കത്തോലിക്കാസഭയില്‍ അംഗങ്ങളായിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഇരട്ടിയായിട്ടുണ്ട്. കത്തോലിക്കരായിട്ടുള്ള അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമാണ് ഇതിന് കാരണമായി മാറിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ചേറ്റവും കൂടുതലായി സഭ വളരുന്നതും സ്വീഡനിലാണ്.

വിവിധ ജീവിതചുറ്റുപാടുകളില്‍ നിന്നുളളവരും വിദ്യാഭ്യാസനിലവാരമുള്ളവരുമാണ് പുതുതായി സഭയിലേക്ക് കടന്നുവരുന്നവര്‍. എന്നാല്‍ രാജ്യത്തെ വളരെ എളുപ്പത്തില്‍ സുവിശേഷവല്‍ക്കരിക്കുക എന്നത് പെട്ടെന്ന് സാധിക്കുന്ന കാര്യമല്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. യുവജനങ്ങള്‍ തുറന്ന മനസ്സുള്ളവരും കത്തോലിക്കാവിശ്വാസകാര്യങ്ങളില്‍ താലപര്യം പ്രകടിപ്പിക്കുന്നവരുമാണ്. പക്ഷേ യുവജനങ്ങളില്‍ പലര്‍ക്കും ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് വേണ്ടത്ര അറിവില്ല. എന്നാല്‍ പാപ്പയെക്കുറിച്ചും അദ്ദേഹം നല്കുന്ന സന്ദേശങ്ങളെക്കുറിച്ചും അവര്‍ക്ക് വലിയ മതിപ്പുമുണ്ട്‌. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login