ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ തയ്യാര്‍: സ്വിസ് ഗാര്‍ഡ് മുഖ്യന്‍

ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ തയ്യാര്‍: സ്വിസ് ഗാര്‍ഡ് മുഖ്യന്‍

വത്തിക്കാന്‍: വത്തിക്കാന് നേരെ വരുന്ന ഏത് ഭീകരാക്രമണത്തെയും സധൈര്യം നേരിടാന്‍ തയ്യാറാണെന്ന് സ്വിസ് ഗാര്‍ഡ് കമാന്‍ഡര്‍ ക്രിസ്റ്റഫ് ഗ്രാഫ്. സ്വിസ് കാത്തലിക് വെബ്‌സൈറ്റായ cath.ch നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ എപ്പോഴും ആക്രമണത്തെ നേരിടാന്‍ റെഡിയായിട്ടാണ് ഇരിക്കുന്നത്. അദ്ദേഹം അറിയിച്ചു. വത്തിക്കാനെ ലക്ഷ്യമാക്കി ഐഎസ് ആക്രമണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2015 മുതല്‍ വത്തിക്കാനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന്‍പ്രകാരം സെന്റ് പീറ്റേഴ്‌സ് സ്വകയറിലേക്കുള്ള പ്രധാന കവാടം അടച്ചിരുന്നു. ഐഎസ്‌ഐഎസ് അടുത്തയിടെ പുറത്തുവിട്ട വീഡിയോയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ സുരക്ഷാക്രമീകരണങ്ങള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

1506 ലാണ് സ്വിസ് ഗാര്‍ഡിന് രൂപം നല്കിയത്. ലോകത്തിലെ ഏറ്റവും വലിയ ആര്‍മിയാണിത്. മുപ്പതുവയസില്‍ താഴെ പ്രായമുള്ളവരും ചേര്‍ന്നതിന് ശേഷം രണ്ടുവര്‍ഷമെങ്കിലും അവിവാഹിതനായി തുടരാന്‍ സന്നദ്ധതയുളളവരുമാണ് ഇതിലെ അംഗങ്ങള്‍.

You must be logged in to post a comment Login