സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍

സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍

കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിങ്കളാഴ്ച നടക്കുന്ന സിനഡ് യോഗത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് ഒരു സംഘം വൈദികര്‍. സിനഡിന് പിന്നാലെ വൈദിക സമിതിയോഗവും വിളിക്കണമെന്നാണ് വൈദികരുടെ ആവശ്യം. ഇല്ലാത്തപക്ഷം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പോടെ മാര്‍പാപ്പയ്ക്ക് പരാതി നല്കുമെന്നും ഇവരുടെ ഭാഗത്തുനിന്ന് മുന്നറിയിപ്പുണ്ട്. സിനഡ് യോഗം തടസ്സപ്പെടുത്തുകയില്ലെന്നും ഉറപ്പുണ്ട്.

You must be logged in to post a comment Login