സിറിയായില്‍ ദേവാലയങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം

സിറിയായില്‍ ദേവാലയങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം

ഡമാസ്‌ക്കസ്: സിറിയായില്‍ ദേവാലയങ്ങള്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും നേരെ ഷെല്ലാക്രമണം. മെല്‍ക്കൈറ്റ് കാതോലിക്കേറ്റ് പാത്രിയാര്‍ക്കേറ്റിലും ബാബ്ടൂമായിലെ സെന്റ് പോള്‍ ലാറ്റിന്‍ ഇടവകദേവാലയത്തിലുമാണ് ഷെല്ലാക്രമണം നടന്നത്. 30 ഷെല്ലുകളാണ് പാത്രിയാര്‍ക്കേറ്റ് കെട്ടിടത്തില്‍ പതിഞ്ഞത്. എന്നാല്‍ ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളിലാണ് വിവിധ സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടന്നത്.

You must be logged in to post a comment Login