യുദ്ധപശ്ചാത്തലത്തില്‍ സമാധാനത്തിന് വേണ്ടി മാര്‍പാപ്പയുടെ ആഹ്വാനം

യുദ്ധപശ്ചാത്തലത്തില്‍ സമാധാനത്തിന് വേണ്ടി മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: സിറിയായിലെ അസാദ് ഭരണകൂടം ഇഡ്‌ലിബ് പ്രവിശ്യയില്‍ ആക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതായ സൂചനകള്‍ക്കിടയില്‍ സമാധാനത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇഡ്‌ലിബില്‍ യുദ്ധത്തിന്റെ കാറ്റ് വീശുകയാണെന്നും മഹാദുരന്തം സംഭവിക്കാനിടയുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദുരന്തം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണമെന്നും മനുഷ്യാവകാശം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ഏഴു ലക്ഷത്തോളം ആളുകളാണ് ഇഡ് ലിബില്‍ താമസിക്കുന്നത്.

You must be logged in to post a comment Login