ആ​​​ദ്യ​​​മാ​​​യി റാ​​​സ കു​​​ർ​​​ബാ​​​നയ്ക്ക് സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യില്‍ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​തി​​​പ്പ്

ആ​​​ദ്യ​​​മാ​​​യി റാ​​​സ കു​​​ർ​​​ബാ​​​നയ്ക്ക് സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യില്‍ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​തി​​​പ്പ്

കൊ​​​ച്ചി:   റാ​​​സ കു​​​ർ​​​ബാ​​​ന​​​യു​​​ടെ സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യി​​​ലു​​​ള്ള ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​തി​​​പ്പ് ആ​​​ദ്യ​​​മാ​​​യി​​​ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റോ​​​മി​​​ൽ​​​നി​​​ന്ന് അം​​​ഗീ​​​ക​​​രി​​​ച്ച സീ​​​റോ മ​​​ല​​​ബാ​​​ർ റാ​​​സ ​​​കു​​​ർ​​​ബാ​​​ന​​​യു​​​ടെ സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യി​​​ലു​​​ള്ള പ​​​തി​​​പ്പ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​നു ന​​​ൽ​​​കി പ്രകാശനം ചെയ്തു.

ച​​​ട​​​ങ്ങി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

ഫാ. ​​​ചാ​​​ൾ​​​സ് പൈ​​​ങ്ങോ​​​ട്ട്, ഫാ.​​പോ​​​ളി മ​​​ണി​​​യാ​​​ട്ട്, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​തു​​​പ്ലാ​​​ക്ക​​​ൽ, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​ത്രേ​​​സ്യ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ക​​​മ്മി​​​റ്റി​​​യാ​​​ണു സു​​​റി​​​യാ​​​നി ത​​​ക്സ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

You must be logged in to post a comment Login