സു​​​റി​​​യാ​​​നി ഭാ​​​ഷാ​​​പ​​​ഠ​​​ന​​​ശി​​​ബി​​​രം 28ന് ​​

സു​​​റി​​​യാ​​​നി ഭാ​​​ഷാ​​​പ​​​ഠ​​​ന​​​ശി​​​ബി​​​രം 28ന് ​​

കൊച്ചി: സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്‍ററിന്‍റെ (എൽആർസി) നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ മാർ വാലാഹ് സിറിയക് അക്കാദമി സുറിയാനി ഭാഷാപഠനശിബിരം 28ന് ആരംഭിക്കും.

എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമാപന ദിവസമായ മേയ് മൂന്നിനു സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിതരണം ചെയ്യും. വൈദികർ, സമർപ്പിതർ, ബ്രദർമാർ, അല്മായർ, വിദ്യാർഥികൾ എന്നിവർക്കു പഠനശിബിരത്തിൽ പങ്കെടുക്കാം. സുറിയാനി ഭാഷയുടെ അക്ഷരമാല, സുറിയാനി പുസ്തകങ്ങൾ വായിക്കാനും ഗീതങ്ങൾ ആലപിക്കാനുമുള്ള പരിശീലനം എന്നിവ പഠനശിബിരത്തിലുണ്ടാകുമെന്നു മാർ വാലാഹ് സിറിയക് അക്കാദമി ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ അറിയിച്ചു.

ഫോണ്‍: 04842425727, 9497324768, 9446578800.

You must be logged in to post a comment Login