സീറോ മലബാര്‍ സഭ പേട്രിയാര്‍ക്കല്‍ പദവിയിലേക്ക്, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പാത്രിയാര്‍ക്കീസ്

സീറോ മലബാര്‍ സഭ പേട്രിയാര്‍ക്കല്‍ പദവിയിലേക്ക്, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പാത്രിയാര്‍ക്കീസ്

റോം: സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയെ പേട്രിയാര്‍ക്കല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനമായി.

അതനുസരിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പാത്രീയര്‍ക്കീസായി ഉയര്‍ത്തപ്പെടും. പേട്രിയാര്‍ക്കല്‍ പദവി ലഭിക്കുന്നതോടെ സീറോ മലബാര്‍ സഭയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുകയും പാത്രീയാര്‍ക്കീസിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതനുസരിച്ച് പുതിയ രൂപതകള്‍ സ്ഥാപിക്കാനം മെത്രാന്മാരെ നിയമിക്കാനും പാട്രിയാര്‍ക്കീസിന് അധികാരമുണ്ടായിരിക്കും. പാത്രി.യാര്‍ക്കീസ് പദവി ലഭിക്കുന്നതോടെ മേജര്‍ ആര്‍ച്ച് ബിഷപ് പദവി ഇല്ലാതാകും. സീറോ മലബാര്‍ പേട്രിയാര്‍ക്കേറ്റ് എന്നായിരിക്കും തുടര്‍ന്ന് സഭ അറിയപ്പെടുക.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

You must be logged in to post a comment Login