ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ഡിസംബറില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ഡിസംബറില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ താല ഹോളി റോസറി ദേവാലയത്തില്‍ നടക്കും. സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ.

മൂന്നു ദിവസവും മുഴുവന്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റാണിത്.

രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 30. ആറു മാസത്തിലൊരിക്കലാണ് സെമിനാര്‍ നടത്തപ്പെടുന്നത്.

You must be logged in to post a comment Login