സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും

കൊച്ചി: സീറോ മലബാര്‍ സഭയിലെ പ്രഥമ പ്രവാസി യുവജനസംഗമം ഇന്നു സമാപിക്കും. മാര്‍ തോമാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ പറവൂർ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെയുള്ള തീര്‍ഥാടനത്തോടെയാണു സമാപനം.

കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷ്യങ്ങളും വക്താക്കളുമായി പ്രവാസി യുവജനങ്ങള്‍ മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്‍റണി കൊള്ളന്നൂര്‍, യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കൽ, പ്രസിഡന്‍റ് അരുണ്‍ കല്ലേലി, വൈസ് പ്രസിഡന്‍റ് അഞ്ജന ട്രീസ, ലിജോ ആന്‍റണി, സാന്തോം മിഷന്‍ ജനറല്‍ കോ -ഓര്‍ഡിനേറ്റര്‍ റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കൽ, യുവജന ഡയറക്ടര്‍ ഫാ.ആന്‍സിലോ ഇലഞ്ഞിപ്പറമ്പിൽ, അപ്പസ്‌തോലിക വിസിറ്റേഷന്‍ സെക്രട്ടറി ഫാ.ജോസഫ് പുലവേലിൽ, പി.ടി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ യുവജനങ്ങളുമായി ആശയവിനിമയം നടത്തി. ജസ്റ്റീസ് കുര്യന്‍ ജോസഫ്, റവ.ഡോ.ജോസഫ് പാംബ്ലാനി, റവ.ഡോ.സിബി പുളിക്കൽ, റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, ബിജു ഡൊമിനിക് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. നൂറോളം യുവനജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

You must be logged in to post a comment Login