സീറോ മലബാര്‍ സഭ ഇയര്‍ ബുക്ക് പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭ ഇയര്‍ ബുക്ക് പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭയുടെ സമഗ്രവിവരങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിയിരിക്കുന്ന 2018 ഇയര്‍ ബുക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍നിന്ന് ഇയര്‍ബുക്കിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സഭയുടെ ചരിത്രം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെയും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാന തീയതികള്‍, സഭയിലെ എല്ലാ മെത്രാന്‍മാരുടെയും ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് അംഗമായ വത്തിക്കാനിലെ നാലു തിരുസംഘങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഇയര്‍ ബുക്കിലുണ്ട്.

സീറോ മലബാര്‍ സഭയെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകള്‍, രൂപത, സഭാ തലങ്ങളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും എണ്ണം, സെമിനാരികള്‍, സന്യാസ സമൂഹങ്ങള്‍, സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും പട്ടിക, മുന്‍കാലങ്ങളില്‍ സഭയെ നയിച്ചവര്‍, സഭയുടെ വിവിധ ശുശ്രൂഷകള്‍, ഓഫീസുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഇയര്‍ബുക്കിലുണ്ട്.

You must be logged in to post a comment Login