സീ​​​റോ മ​​​ല​​​ബാ​​​ർ ദ​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി​​​ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു

സീ​​​റോ മ​​​ല​​​ബാ​​​ർ ദ​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി​​​ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു

കൊച്ചി: സീറോ മലബാർ ദളിത് വികാസ് സൊസൈറ്റിയുടെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നിർവഹിച്ചു. ദളിത് സമൂഹത്തിന്‍റെ വളർച്ചയ്ക്കു സഭ പ്രതിജ്ഞാബദ്ധമാണെന്നു കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.

ദളിത് വികാസ് സൊസൈറ്റി പ്രസിഡന്‍റ് ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. ദളിത് സമൂഹത്തിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകാൻ രൂപതകളും വിശ്വാസികളും കൈകോർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൊസൈറ്റി വൈസ് പ്രസിഡന്‍റ് ജോർജ് ജേക്കബ്, സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റിയുടെ ഭാവിപ്രവർത്തനങ്ങൾക്കു രൂപരേഖ തയാറാക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിവിധ രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന സീറോ മലബാർ സിനഡിന്‍റെ തീരുമാനപ്രകാരമാണു ദളിത് വികാസ് സൊസൈറ്റി രൂപീകരിച്ചത്.

You must be logged in to post a comment Login