സീറോ മലബാര്‍ സഭയിലെ ഭൂമി വില്പന വിവാദം; റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിച്ചേക്കും

സീറോ മലബാര്‍ സഭയിലെ ഭൂമി വില്പന വിവാദം; റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിച്ചേക്കും

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വില്പന വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യാപകമാകുമ്പോള്‍ ഇത് സംബന്ധിച്ച് പഠിച്ച സമിതിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിച്ചേക്കുമെന്ന് ചില ഓണ്‍ലൈന്‍ സെക്കുലര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ സംരംഭങ്ങള്‍ തുടങ്ങാനായി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവില്പന സഭയ്ക്ക് 19 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ആരോപണം. സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇതിനെ വളര്‍ത്തിയെടുക്കാന്‍ സഭയുടെ എതിര്‍ചേരികളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരുടെ കുത്സിതപ്രവര്‍ത്തനങ്ങള്‍ വഴി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഭൂമി വില്പന തീരുമാനിച്ച യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല എന്നും അതുകൊണ്ട് അദ്ദേഹം കുറ്റക്കാരനല്ല എന്നുമാണ് അന്തിമ റിപ്പോര്‍ട്ട്.

You must be logged in to post a comment Login