സീറോ മലബാര്‍ സഭയില്‍ മെത്രാന്മാരുടെ എണ്ണം 61 ആയി

സീറോ മലബാര്‍ സഭയില്‍ മെത്രാന്മാരുടെ എണ്ണം 61 ആയി

കൊച്ചി: പുതുതായി നിയമിക്കപ്പെടുന്ന മൂന്നു മെത്രാന്മാര്‍ ഉള്‍പ്പടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആണ്. ഇവരില്‍ 16 പേര്‍ റിട്ടയര്‍ ചെയ്തവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്.

സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളുണ്ട്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തുമാണ്. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടന്‍ എ്‌നിവയാണ് വിദേശരൂപതകള്‍ കാനഡയില്‍ ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റും ഇന്ത്യ, ന്യൂസിലന്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് വിസിറ്റേഷനുകളും ഉണ്ട്.

സീറോ മലബാര്‍ സഭയിലെ രണ്ടാമത്തെ കൂരിയ മെത്രാനാണ് ഫാ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. ബിഷപ് ബോസ്‌ക്കോ പുത്തുരായിരുന്നു ആദ്യ കൂരിയ മെത്രാന്‍. അദ്ദേഹം മെല്‍ബണ്‍ രൂപതാധ്യക്ഷനായി നിയമിതനായതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

You must be logged in to post a comment Login