സീറോ മലബാര്‍ സഭ പള്ളികള്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണത്തിന് നല്കില്ല

സീറോ മലബാര്‍ സഭ പള്ളികള്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണത്തിന് നല്കില്ല

കൊച്ചി: സീറോ മലബാര്‍ സഭയുടെ പള്ളികളും ചാപ്പലുകളും ഇനി മുതല്‍ സിനിമാ ചിത്രീകരണത്തിനായി നല്കില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ് അറിയിച്ചു. പള്ളികളില്‍ ചിത്രീകരിച്ച ചില സിനിമകള്‍ വൈദികരെയും സഭയെയും അപമാനിക്കുന്ന വിധത്തിലായിരുന്നു എന്നതാണ് ഇതിനുള്ള കാരണം.

ആരാധനാലയമാണ് എന്ന പരിഗണന പോലും നല്കാതെയാണ് പള്ളിക്കുള്ളില്‍ സിനിമാക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നതും ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായി. പാലാ രൂപതയാണ് ഇക്കാര്യത്തില്‍ ആദ്യമായി ഒരു തീരുമാനം എടുത്തത്.

ആത്മീയചാനലുകള്‍ക്ക് മാത്രമേ കത്തോലിക്കാ ദേവാലയങ്ങള്‍ ചിത്രീകരണത്തിനായി നല്കുകയുള്ളൂ എന്നും സൂനഹദോസ് തീരുമാനം എടുത്തിട്ടുണ്ട്.

You must be logged in to post a comment Login