സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം നാ​ളെ

സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം നാ​ളെ
കൊച്ചി: സീറോ മലബാർ സഭയുടെ എല്ലാ അതിരൂപതകളിലേയും രൂപതകളിലേയും സന്യാസ-സമർപ്പിത സമൂഹങ്ങളിലേയും വിവിധ സാമൂഹ്യ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നവരുടെ സംഗമം നാളെ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടക്കും.

സീറോ മലബാർ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവർത്തനങ്ങൾ കോഒാർഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നൽകിയിരിക്കുന്ന സീറോ മലബാർ സോഷ്യൽ ഡെവലപ്മെന്‍റ് നെറ്റ്‌വർക്ക് (സ്പന്ദൻ)ന്‍റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സോഷ്യൽ ഡെവലപ്മെന്‍റ് നെറ്റ്‌വർക്ക് ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ മാർ മാത്യു അറയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.

മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ആന്‍റണി കരിയിൽ, ഫാ. ആന്‍റണി കൊല്ലന്നൂർ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ബീന സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തും. സംഗമത്തോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ നെറ്റ്‌വർക്കിംഗിനും ഏകോപനത്തിനും വിപുലീകരണത്തിനുമായി രൂപീകൃതമായിരിക്കുന്ന “സ്പന്ദൻ’ ലോഗോ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്യും.

സ്പന്ദന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങൾക്ക് നേതൃസംഗമത്തിൽ രൂപം നൽകുമെന്ന് ചീഫ് കോഒാർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

You must be logged in to post a comment Login