ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സീറോ മലബാര്‍ സഭ കൈകാര്യം ചെയ്യുന്നത് സ്പന്ദന്‍ വഴി

ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സീറോ മലബാര്‍ സഭ കൈകാര്യം ചെയ്യുന്നത് സ്പന്ദന്‍ വഴി

കൊച്ചി: സഭാംഗങ്ങളെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സ്പന്ദന്‍ എന്ന പ്രസ്ഥാനം വഴിയാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. ദുരിതാശ്വാസത്തിന് വേണ്ടി സഭാംഗങ്ങള്‍ നല്കുന്ന മുഴുവന്‍ സംഭാവനകളും സ്പന്ദന്‍ പ്രസ്ഥാനത്തിന്റെ കീഴിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഈ അക്കൗണ്ടില്‍ വരുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുകയുമാണ്. ദുരിതാശ്വാസത്തിന് ലഭിക്കുന്ന സംഭാവന സഭ എപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന വിശദീകരിക്കുകയായിരുന്നു ഫാ. ജിമ്മി.

You must be logged in to post a comment Login