മ​​​ദ്യ​​​ന​​​യം അ​​​മ്മ​​​മാ​​​രോ​​​ടും മ​​​ക്ക​​​ളോ​​​ടു​​​മു​​​ള്ള ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി ;​​​സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി

മ​​​ദ്യ​​​ന​​​യം അ​​​മ്മ​​​മാ​​​രോ​​​ടും മ​​​ക്ക​​​ളോ​​​ടു​​​മു​​​ള്ള ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി ;​​​സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി

മൂവാറ്റുപുഴ: ഇടതുപക്ഷ സർക്കാരിന്‍റെ മദ്യനയം അമ്മമാരോടും മക്കളോടുമുള്ള കനത്ത വെല്ലുവിളിയാണെന്നു സീറോ മലബാർ മാതൃവേദി കുറ്റപ്പെടുത്തി. കേരളത്തിലെ കുടുംബത്തകർച്ചകളുടെ മുഖ്യകാരണങ്ങളിലൊന്ന് മദ്യമാണ്. അനേകം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീർ ഈ മണ്ണിൽ വീഴാൻ മദ്യപാനം കാരണമായിട്ടുണ്ട്.

കുറ്റകൃത്യങ്ങൾക്കും വാഹനാപകടങ്ങൾക്കും മദ്യം പ്രധാന കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ മദ്യമുതലാളിമാരുടെ ഒത്താശയ്ക്ക് സർക്കാർ വഴങ്ങിയത് എന്തുകൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹ മനസാക്ഷിയുടെ നേരെ കൊഞ്ഞനംകുത്തുന്ന പുതിയ മദ്യനയം തിരുത്തണമെന്ന് മാതൃവേദി ദേശീയസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.ആലുവയിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്‍റ് ഡെൽസി ലൂക്കാച്ചൻ നന്പ്യാപറന്പിൽ അധ്യക്ഷത വഹിച്ചു.ദേശീയ ഡയറക്‌ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ,ആനിമേറ്റർ സിസ്റ്റർ ക്രിസ്ലിൻ സിഎംസി, സെക്രട്ടറി ജിജി ജേക്കബ്, മേരി സെബാസ്റ്റ്യൻ, സിസിലി ബേബി, ട്രീസ സെബാസ്റ്റ്യൻ,ഷൈനി സജി എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login