സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള പ്ര​​​​ഥ​​​​മ സം​​​​ഗ​​​​മം ഇ​​​​ന്ന്

സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള പ്ര​​​​ഥ​​​​മ സം​​​​ഗ​​​​മം ഇ​​​​ന്ന്

കൊച്ചി: ക്രിസ്തുവിനും സഭയ്ക്കും വേണ്ടി നിലനില്ക്കുന്ന യുവജനങ്ങള്‍ അറിയുക, ആസ്വദിക്കുക, ആഘോഷിക്കുക എന്നീ ആശയങ്ങളിലൂന്നി സീറോ മലബാര്‍ സഭയിലെ പ്രവാസികളായ യുവജനങ്ങള്‍ക്കായുള്ള പ്രഥമ സംഗമം ഇന്ന് ആരംഭിക്കും. സാന്തോം മിഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ രാവിലെ 10ന് ആരംഭിക്കുന്ന സംഗമം സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും. ഭാരതത്തിന്‍റെ അപ്പസ്തോലിക വിസിറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും.

സിനിമാ സംവിധായകനും നടനുമായ സിജോയ് വര്‍ഗീസ് വിശിഷ്ടാതിഥിയാകും. സീറോ മലബാര്‍ യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, യുവജന പ്രസ്ഥാനം പ്രസിഡന്‍റ് അരുണ്‍ കല്ലേലി, വൈസ് പ്രസിഡന്‍റ് അഞ്ജന, ലിജോ ആന്‍റോ എന്നിവര്‍ സന്നിഹിതരായിരിക്കും. സാന്തോം മിഷന്‍ യുവജന ഡയറക്ടര്‍ ഫാ. ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍ , അപ്പസ്തോലിക വിസിറ്റേഷന്‍ സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍ എന്നിവര്‍ പ്രസംഗിക്കും. മൂന്നുദിവസത്തെ സംഗമമാണ് നടക്കുന്നത്..

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറോളം പേര്‍ പങ്കെടുക്കുന്ന യുവജന സംഗമം 21നു മാര്‍തോമാ ശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ പറവൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെയുള്ള തീര്‍ഥാടനത്തോടെ സമാപിക്കും. ക്രിസ്തീയ ജീവിതം (ജസ്റ്റീസ് കുര്യന്‍ ജോസഫ്), ആധുനിക പ്രവണതകള്‍ (റവ. ഡോ. ജോസഫ് പാംബ്ലാനി), വിശുദ്ധ കുര്‍ബാന പഠനം (റവ.ഡോ. സിബി പുളിക്കല്‍), സഭാ ഉറവിടങ്ങള്‍ (റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ), സീറോ മലബാര്‍ യുവജനങ്ങളുടെ അനന്യത (ബിജു ഡൊമിനിക്) എന്നീ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

You must be logged in to post a comment Login