സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ 25-ാം സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും

സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ 25-ാം സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും

കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ 25-ാം സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ 48 മെ​​​ത്രാ​​ൻ​​മാ​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

കു​​​ടും​​​ബ​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ല്മാ​​​യ കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്ന് അ​​​ജ​​​പാ​​​ല​​​ക​​​ർ പ​​​രി​​​ഹാ​​​രം തേ​​​ട​​​ണ​​​മെ​​​ന്നും  അ​​​ല്മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ സ​​​ഭ​​​യു​​​ടെ ബ​​​ഹു​​​മു​​​ഖ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നും സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി.

തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, പാ​​​ർ​​​പ്പി​​​ട പ്ര​​​ശ്ന​​​ങ്ങ​​​ൾ, രോ​​​ഗ​​​ങ്ങ​​​ൾ, മ​​​ദ്യ​​​പാ​​​നം, ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം, ദാ​​​ന്പ​​​ത്യ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന ത​​​ക​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ല്മാ​​​യ​​​രു​​​ടെ വി​​​ചാ​​​ര​​​ങ്ങ​​​ൾ എ​​​ന്തെ​​​ന്ന​​​റി​​​യാ​​​ൻ വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മാ​​​ണു സ​​​ഭ ന​​​ൽ​​​കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​മ​​​ഗ്ര​​​ത​​​യോ​​​ടെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ അ​​​ല്മാ​​​യ​​​രു​​​മാ​​​യി അ​​​ജ​​​പാ​​​ല​​​ക​​​ർ നി​​​ര​​​ന്ത​​​ര ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്ത​​​ണം. കു​​​ടും​​​ബ​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു നൂ​​​ത​​​ന​​​മാ​​​യ പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളാ​​​ണ് ആ​​​വ​​​ശ്യം.

അ​​​ല്മാ​​​യ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ഭ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. അ​​​ല്മാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, അ​​​നാ​​​ഥ മ​​​ന്ദി​​​ര​​​ങ്ങ​​​ൾ, ഭിന്നശേഷി യുള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണം, അ​​​നു​​​ബ​​​ന്ധ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം. ഓ​​​രോ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കൊ​​​പ്പം അ​​​ല്മാ​​​യ​​​രും മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണം. കൂ​​​ടു​​​ത​​​ൽ ഉ​​​ണ​​​ർ​​​വോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​ന്നും സി​​​ന​​​ഡ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ, കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മാ വേ​​​ദി, മാ​​​തൃ​​​വേ​​​ദി, പ്രോ​​​ലൈ​​​ഫ്, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് എ​​​ന്നി​​​വ​​​യെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി. 

You must be logged in to post a comment Login