സീറോ മലബാര്‍ സിനഡ് ; പുതിയ മെത്രാന്മാരുടെ പ്രഖ്യാപനം ഉടന്‍

സീറോ മലബാര്‍ സിനഡ് ; പുതിയ മെത്രാന്മാരുടെ പ്രഖ്യാപനം ഉടന്‍

കൊച്ചി: സീറോ മലബാര്‍ സിനഡിന്റെ ഇരുപത്തിയഞ്ചാം സമ്മേളനം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സമാപിക്കും. ഈ അവസാന മണിക്കൂറില്‍ നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മെത്രാന്മാരുടെ പ്രഖ്യാപനം അതിലൊന്നാണ്.

തലശ്ശേരി അതിരൂപതയ്ക്ക് പുതിയ സഹായമെത്രാനെ ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫാ.ജോസഫ് പാംബ്ലാനിയുടെ പേരു പുതിയ മെത്രാന്‍ പദവിയിലേക്ക് പരിഗണനയിലുണ്ട്.   മൂന്നു മണിയോടെ പുതിയ പ്രഖ്യാപനങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സീറോ മലബാര്‍ സഭയിലെ 48 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

You must be logged in to post a comment Login