സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി; ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇന്ന്

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി; ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇന്ന്

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സ് ഒ​​​രു​​​ങ്ങി.

വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ, കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ​​​യും വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ്  ര​​​ജ​​​ത​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ. ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സി​​​റി​​​ൾ വാ​​​സി​​​ൽ, വ​​​രാ​​​പ്പു​​​ഴ മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, മാ​​​തൃ​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി ജി​​​ജി ജേ​​​ക്ക​​​ബ്, എ​​​സ്എം​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ർ​​​ശ​​​നം, വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. 1992 ഡി​​​സം​​​ബ​​​ർ 16നു ​​​ജോ​​​ണ്‍​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

You must be logged in to post a comment Login