മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള ര​​​ണ്ട് പു​​​തി​​​യ കോ-​​​അ​​​ഡ്ജു​​​ത്തൂ​​​ർ ബി​​​ഷ​​​പ്പു​​​മാര്‍

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള ര​​​ണ്ട് പു​​​തി​​​യ കോ-​​​അ​​​ഡ്ജു​​​ത്തൂ​​​ർ ബി​​​ഷ​​​പ്പു​​​മാര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള ര​​​ണ്ട് പു​​​തി​​​യ കോ-​​​അ​​​ഡ്ജു​​​ത്തൂ​​​ർ ബി​​​ഷ​​​പ്പു​​​മാ​​​രെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ നി​​​യ​​​മി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ബി​​​ഷ​​​പ് ഡോ.​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സി​​​നെ​​​യും മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സി​​​നെ​​​യു​​​മാ​​​ണ് നി​​​യ​​​മി​​​ച്ച​​​ത്. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സു​​​ന്ന​​​ഹ​​​ദോ​​​സ് തീ​​​രു​​​മാ​​​ന​​​ത്തി​​​നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​രു​​ന്നു ​പ്ര​​​ഖ്യാ​​​പ​​​നം.

പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ കാ​​​തോ​​​ലി​​​ക്കാ​​ബാ​​​വ​​​യാ​​​ണു പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഇ​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​ണ്. ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​തോ​​​ലി​​​ക്കേ​​​റ്റ് സെ​​​ന്‍റ​​​റി​​​ൽ കൂ​​​രി​​​യാ മെ​​​ത്രാ​​​നും യൂ​​​റോ​​​പ്പി​​​ലേ​​​യും ഓ​​​ഷ്യാ​​​നാ​​​യി​​​ലേ​​​യും അ​​​പ്പ​​​സ്തോ​​​ലി​​​ക വി​​​സി​​​റ്റ​​​റു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റോ​​​മും മൂ​​​വാ​​​റ്റുപു​​​ഴ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​എ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സും ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് വി​​​ര​​​മി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് പു​​​തി​​​യ മെ​​​ത്രാ​​​ൻ​​​മാ​​​ർ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രാ​​​യി ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കും.പ്ര​​​ഖ്യാ​​​പ​​​ന​​​ത്തേ തു​​​ട​​​ർ​​​ന്ന് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സി​​​നെ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റോ​​​മും ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സി​​​നെ ബി​​​ഷ​​​പ് ഡോ. ​​​എ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സും ഷാ​​​ൾ അ​​​ണി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30 നു ​​​പ​​​ട്ടം ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യൂ​​​സ്, തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് എ​​​ന്നി​​​വ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​നി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് നാ​​​ളെ ഉ​​​ച്ച​​​യ്ക്കു 12 ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലും സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഈ ​​​മാ​​​സം 29 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും കോ-​​​അ​​​ഡ്ജു​​​ത്തൂ​​​ർ ബി​​​ഷ​​​പ്പു​​​മാ​​​രായി ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് കൂ​​​രി​​​യാ മെ​​​ത്രാ​​​ന്‍റെ​​​യും യൂ​​​റോ​​​പ്പി​​​ലേ​​​യും ഓ​​​ഷ്യാ​​​നാ​​​യി​​​ലേ​​​യും അ​​​പ്പ​​​സ്തോ​​​ലി​​​ക വി​​​സി​​​റ്റ​​​റു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​ക​​​ൾ തു​​​ട​​​ർ​​​ന്നും വ​​​ഹി​​​ക്കു​​​മെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login