2018 മാര്‍ച്ച് 25 മുതല്‍ 2019 മാര്‍ച്ച് 25വരെ മലങ്കര സഭയില്‍ യുവജനവര്‍ഷം

2018   മാര്‍ച്ച് 25  മുതല്‍ 2019 മാര്‍ച്ച് 25വരെ മലങ്കര സഭയില്‍ യുവജനവര്‍ഷം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഈ ​​​​​വ​​​​​ർ​​​​​ഷം മാ​​​​​ർ​​​​​ച്ച് 25 മു​​​​​ത​​​​​ൽ അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം മാ​​​​​ർ​​​​​ച്ച് 25 വ​​​​​രെ മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ൽ യു​​​​​വ​​​​​ജ​​​​​ന​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ സ​​​​​മാ​​​​​പി​​​​​ച്ച സ​​​​​ഭ​​​​​യു​​​​​ടെ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സൂ​​​​​ന​​​​​ഹ​​​​​ദോ​​​​​സി​​​​​ലാ​​​​​ണ് ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

സ​​​​​ഭ​​​​​യു​​​​​ടെ ദ്വി​​​​​തീ​​​​​യ അ​​​​​സം​​​​​ബ്ലി 2019ൽ ​​​​​ന​​​​​ട​​​​​ത്താ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ പൊ​​​​​തു​​​​​പ​​​​​ഠ​​​​​നവി​​​​​ഷ​​​​​യ​​​​​മാ​​​​​യി കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഭാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ കെ​​​​​ട്ടു​​​​​റ​​​​​പ്പും വി​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​വും എ​​​​​ന്ന വി​​​​​ഷ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. സ​​​​​ഭാ​​​​​ത​​​​​ല അ​​​​​സം​​​​​ബ്ലി​​​​​യി​​​​​ൽ ഈ ​​​​​വി​​​​​ഷ​​​​​യം അ​​​​​വ​​​​​ലോ​​​​​ക​​​​​ന വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി മാ​​​​​ർ​​​​​ഗ​​​​​രേ​​​​​ഖ ത​​​​​യാ​​​​​റാ​​​​​ക്കും. ഇ​​​​​തി​​​​​ന്‍റെ പ്രാ​​​​​ഥ​​​​​മി​​​​​ക പ​​​​​ഠ​​​​​നരേ​​​​​ഖ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ർ യൗ​​​​​സേ​​​​​ബി​​​​​യൂ​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി ക​​​​​മ്മീ​​​​​ഷ​​​​​നെ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

അ​​​​​ഞ്ചു ദി​​​​​വ​​​​​സ​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സൂ​​​​​ന​​​​​ഹ​​​​​ദോ​​​​​സ് സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. പു​​​​​തു​​​​​താ​​​​​യി പ​​​​​ണി​​​​​ത സൂ​​​​​ന​​​​​ഹ​​​​​ദോ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളു​​​​​ടെ ആ​​​​​ശീ​​​​​ർ​​​​​വാ​​​​​ദം കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യ ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ർ ദി​​​​​യ​​​​​സ്കോ​​​​​റ​​​​​സി​​​​​നെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് ബി​​​​​ഷ​​​​​പ് യൂ​​​​​ഹാ​​​​​നോ​​​​​ൻ മാ​​​​​ർ ക്രി​​​​​സോ​​​​​സ്റ്റ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ ദി​​​​​വ്യ​​​​​ബ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ർ കൂ​​​​​റി​​​​ലോ​​​​​സ് വ​​​​​ച​​​​​ന​​​​​പ്ര​​​​​ഘോ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി.

You must be logged in to post a comment Login