എറണാകുളം രൂപതയുടെ മാത്രം പ്രശ്‌നം ചര്‍ച്ച ചെയ്ത് സമയം കളയരുത്: സിനഡ്

എറണാകുളം രൂപതയുടെ മാത്രം പ്രശ്‌നം ചര്‍ച്ച ചെയ്ത് സമയം കളയരുത്: സിനഡ്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട് പശ്ചാത്തലത്തില്‍ ഇന്നലെ ആരംഭിച്ച സീറോ മലബാര്‍ സിനഡ് പ്രസ്തുത വിഷയം കാര്യമായി ചര്‍ച്ചയ്‌ക്കെടുത്തില്ല എന്ന് റിപ്പോര്‍ട്ടുകള്‍. എറണാകുളം രൂപതയുടെ മാത്രം പ്രശ്‌നം ചര്‍ച്ച ചെയ്തു സിനഡിന്റെ സമയം കളയരുത് എന്നായിരുന്നുവത്രെ ഭൂരിപക്ഷ മെത്രാന്മാരുടെയും നിലപാട്.

ഭൂമി പ്രശ്‌നം ഇന്നലെ സിനഡില്‍ പരിഗണിച്ചപ്പോള്‍ പോലും ഒരാളും കര്‍ദിനാളിനെതിരെ നിലപാട് എടുക്കാന്‍ തയ്യാറായതുമില്ല. മാര്‍ ആലഞ്ചേരിയുടെ രാജി സിനഡില്‍ ചര്‍ച്ച ചെയ്തതുമില്ല. എറണാകുളം അതിരൂപതയിലെ ആഭ്യന്തരപ്രശ്‌നം സീറോ മലബാര്‍ സഭയ്ക്ക് മുഴുവന്‍ന ാണക്കേടായതിില്‍ സിനഡ് ആശങ്കപ്പെടുകയും അതിന് പരിഹാരം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരുപോലെ സ്വീകാര്യനായ ഒരു മധ്യസ്ഥനായിരിക്കും പ്രശ്‌നപരിഹാരചുമതലയെന്നും കേള്‍ക്കുന്നു. മാര്‍ ആലഞ്ചേരിക്കെതിരെ വാസ്തവവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്ത വൈദികര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login