സീറോ മലബാര്‍ സഭ പ്രതിഭാസംഗമം തുടങ്ങി

സീറോ മലബാര്‍ സഭ പ്രതിഭാസംഗമം തുടങ്ങി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.

ജീവിതാനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കുന്നവനാണു പ്രതിഭയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യ അഭ്യസിക്കാന്‍ പാഠപുസ്തകങ്ങള്‍ മാത്രം പോരാ. അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാലയം, സുഹൃത്തുക്കള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ലഭിക്കുന്ന തിരുത്തലുകള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാനാവണമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.
കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു.

ലിജോ ചുമ്മാര്‍, ഫാ. ഡായി കുന്നത്ത്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ബ്രദര്‍ നവീന്‍ പ്ലാക്കലില്‍, റിട്ട.ഡിജിപി ജേക്കബ് പുന്നൂസ്, നിജോ ജോസഫ് പുതുശേരി, ലിയോ തദേവൂസ്, ഫാ. പോള്‍ റോബിന്‍ തെക്കത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

 

You must be logged in to post a comment Login