സ്വീഡനിലെ വിശുദ്ധ ബ്രിജീറ്റിനുണ്ടായ തിരുപ്പിറവിയുടെ ദര്‍ശനം

സ്വീഡനിലെ വിശുദ്ധ ബ്രിജീറ്റിനുണ്ടായ തിരുപ്പിറവിയുടെ ദര്‍ശനം

മിസ്റ്റിക്കായ വിശുദ്ധയായിരുന്നു സ്വീഡനിലെ ബ്രിജീത്ത. ബ്രിജീത്ത സന്യാസിനിസഭയുടെ സ്ഥാപകയാണ് ഈ വിശുദ്ധ. ഭര്‍ത്താവിന്റെ മരണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിജീത്ത സന്യാസം സ്വീകരിച്ചത്. യൂറോപ്പിന്റെ ആറു പേട്രണ്‍ സെയ്ന്റസില്‍ ഒരാളുമാണ് ബ്രിജീത്ത. ഈശോയുടെ തിരുപ്പിറവിയുടെ ദര്‍ശനം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു വിശുദ്ധയാണ് ബ്രിജീത്ത.. തന്റെ മരണത്തിന് വളരെ അടുത്ത് തനിക്കുണ്ടായ ദര്‍ശനത്തെക്കുറിച്ച് വിശുദ്ധ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

….. അഗാധമായ ഭക്തിയോടും പ്രാര്‍ത്ഥനയോടും കൂടി കന്യക മുട്ടുകുത്തി നില്ക്കുന്നത് ഞാന്‍ കണ്ടു. പിന്നെ പുല്‍ക്കൂടിലേക്ക് അവള്‍ തിരിഞ്ഞു. അപ്പോഴും അവള്‍ പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. അവളുടെ ഉദരത്തിലെ ശിശുവിനെ ഞാന്‍ കണ്ടു. അടുത്ത നിമിഷം അവള്‍ കുഞ്ഞിന് ജന്മം നല്കി. അപാരമായ പ്രകാശവും കാന്തിയും അവിടെയെങ്ങും നിറഞ്ഞു…. ആ വെളിച്ചത്തോട് തുലനം ചെയ്താല്‍ സൂര്യന്‍ പോലും ഒന്നുമായിരുന്നില്ല……..ദൈവികമായ ആ പ്രകാശം അവിടെയുള്ളഎല്ലാ ഭൗതികമായ പ്രകാശത്തെയും ഉന്മൂലനം ചെയ്തു. മഹത്ത്വപൂര്‍ണ്ണനായ ശിശു ഭൂമിയില്‍ നഗ്നനായും ശോഭയോട് കൂടി കിടക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ശരീരം യാതൊരുവിധ മാലിന്യങ്ങളും ഇല്ലാത്തതായിരുന്നു.. അപ്പോള്‍ ഞാന്‍ മാലാഖമാരുടെ സ്തുതിഗീതം കേട്ടു. അത്ഭുതകരമായ മധുരമുള്ളതും ഏറ്റവും സൗന്ദര്യപൂര്‍ണ്ണവുമായ ഗാനം……

ഇങ്ങനെ പോകുന്നു വിശുദ്ധയുടെ ദര്‍ശനവിവരണം. ഈ വിവരണം പില്ക്കാലത്തുണ്ടായ തിരുപ്പിറവിയുടെ എല്ലാ ചിത്രീകരണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.

You must be logged in to post a comment Login