സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്

സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്

കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബന്ധമായ സർക്കാർ, ഈ മേഖലയിൽ നിർണായക പങ്കാളിത്തം വഹിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ 2016-17 വർഷം മുതൽ സ്കൂളുകളിൽ അധ്യാപക നിയമനത്തിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കിയുള്ള ഈ നിർദേശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കുവാൻ കഴിയുകയില്ല.

2014-15 വർഷം അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലും 2013-14 വർഷം കോളജുകളിൽ അനുവദിച്ച കോഴ്സുകളിലും അധ്യാപക തസ്തിക സൃഷ്ടിക്കാൻ ഇനിയും സർക്കാർ തയാറാകാത്തത് സ്വകാര്യ വിദ്യാഭ്യാസ മേഖലയോട് കാണിക്കുന്ന കടുത്ത അവഗണനയുടെ ഭാഗമാണ്. ഹയർ സെക്കൻഡറി സ്കൂളുകളിലും കോളജുകളിലും അനുവദിച്ച തസ്തികകളിലെ സ്ഥിരം ഒഴിവുകൾ നികത്താനും അവിടെ നടത്തിയ നിയമനങ്ങൾ അംഗീകരിക്കാനും അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നത് നിയമന നിരോധനത്തിന് തുല്യമാണ്.

ഗുണനിലവാരമുള്ള അധ്യാപനം നടക്കണമെങ്കിൽ സ്കൂളുകളിൽ നല്ല അധ്യാപകർ ഉണ്ടാകണം. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിഗണന ലഭിക്കത്തക്ക രീതിയിൽ അധ്യാപക വിദ്യാർഥി അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതനുസരിച്ച് വർഷാവർഷങ്ങളിൽ സമയബന്ധിതമായി നടക്കേണ്ട സ്റ്റാഫ് ഫിക്സേഷൻ നീട്ടിക്കൊണ്ടു പോകുന്നത് കുട്ടികളോടു കാണിക്കുന്ന അനീതിയാണ്.

അർഹമായ ഒഴിവുകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനാംഗീകാരം വൈകിപ്പിക്കുന്നത് അസംതൃപ്തമായ ഒരു അധ്യാപക സമൂഹത്തെയാണ് സൃഷ്ടിക്കുക. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഈ നിലപാടിൽ മാറ്റമുണ്ടാകണം. അതുപോലെ മൂന്നു മാസത്തിൽ താഴെയുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ പോലും അധ്യാപക നിയമനം വേണ്ട എന്ന നിലപാടും പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന കുട്ടികളോടു കാണിക്കുന്ന കടുത്ത അനീതിയാണ്.

 

You must be logged in to post a comment Login