യുകെ; കൗമാരക്കാരുടെ ഇടയില്‍ ദൈവവിശ്വാസം വര്‍ദ്ധിക്കുന്നു

യുകെ; കൗമാരക്കാരുടെ ഇടയില്‍ ദൈവവിശ്വാസം വര്‍ദ്ധിക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പഠനമനുസരിച്ച് കൗമാരക്കാരുടെ ഇടയില്‍ ദൈവവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു. 11 നും 18 നും ഇടയില്‍ പ്രായമുള്ള 20 ശതമാനത്തിലേറെ ആളുകള്‍ തങ്ങള്‍ ഉറച്ച ക്രിസ്ത്വാനുയായികളാണെന്ന് അവകാശപ്പെടുന്നുണ്ട്. 13 ശതമാനം പേര്‍ ദേവാലയശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരും ക്രൈസ്തവവിശ്വാസം പിന്തുടരുന്നവരുമാണ്. ഡിസംബറിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.

ദേവാലയമോ കത്തീഡ്രലോ സന്ദര്‍ശിച്ചതിന് ശേഷം ക്രിസ്ത്യാനിയായിത്തീരാന്‍ തീരുമാനിച്ചവര്‍ 13 ശതമാനത്തോളം വരും. അഞ്ചിലൊരാള്‍ ബൈബിള്‍ വായന വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നു. എങ്കിലും മെയ് പ്രസിദ്ധപ്പെടുത്തിയ ഒരു സര്‍വ്വേ പറയുന്നത് ഒരു ന്യൂനപക്ഷം മാത്രമേ യേശുക്രിസ്തുവിനെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ജീവിക്കുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയായി കാണുന്നുള്ളൂ എന്നാണ്.

You must be logged in to post a comment Login