ഭീകരാക്രമണ ഭീഷണി; യൂറോപ്പിലെ ബസിലിക്കകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഭീകരാക്രമണ ഭീഷണി; യൂറോപ്പിലെ ബസിലിക്കകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബാഴ്‌സലോണ:യൂറോപ്പില്‍ വ്യാപകമായിരിക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവദേവാലയങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. സ്‌പെയ്ന്‍, ജര്‍മ്മനി, വത്തിക്കാന്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങള്‍ക്കും ക്രൈസ്തവസ്മാരകങ്ങള്‍ക്കുമാണ് പ്രത്യേകമായി സെക്യൂരിറ്റി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വത്തിക്കാനെ ആക്രമിക്കുമെന്ന ഐഎസ് ഭീഷണിയെ തുടര്‍ന്നു വത്തിക്കാനിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്ന് സ്വിസ് ഗാര്‍ഡ് മുഖ്യന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുരക്ഷാകാര്യത്തിലും ഇതേ ക്രമീകരണം നടത്തിയിട്ടുണ്ട്.

You must be logged in to post a comment Login