ബാഴ്‌സലോണ ഭീകരാക്രമണദിനത്തില്‍ ഈ ദേവാലയം അഭയമരുളിയത് ആയിരങ്ങള്‍ക്ക്

ബാഴ്‌സലോണ ഭീകരാക്രമണദിനത്തില്‍ ഈ ദേവാലയം അഭയമരുളിയത് ആയിരങ്ങള്‍ക്ക്

ബാഴ്‌സലോണ; സ്‌പെയ്‌നിനെ ഞെട്ടിച്ച ആഗസ്റ്റ് 17 ലെ ഭീകരാക്രമണദിനത്തില്‍ സാന്താ മരിയ ദെല്‍ പി ബസിലിക്ക അഭയമരുളിയത് ആയിരത്തോളം പേര്‍ക്ക്. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റി ഭീകരാക്രമണം നടത്തിയ ടൂറിസ്റ്റ് ഏരിയായ്ക്ക് സമീപം തന്നെയാണ് ബസിലിക്ക.

ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് താനുള്‍പ്പടെ ഏതാനും പേര്‍ ഭീകരാക്രമണത്തിന്‍റെ തുടര്‍ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ബസിലിക്കയുടെ ആര്‍ക്കിവിസ്റ്റ് ജോര്‍ഡി സാക്കാസ് പറഞ്ഞു. എവിടേയ്ക്ക് ഓടിപോകണമെന്ന് അറിയാതെ വിഷമിച്ചു നിന്ന ആളുകള്‍ക്കായി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ബസിലിക്കയുടെ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു. ബസിലിക്കയുടെ വിശാലമായ വാതിലിലൂടെ ആയിരത്തോളം പേര്‍ കടന്നുവരുകയും സുരക്ഷിതരായി മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്തു.

വിശപ്പും ദാഹവും നേരിട്ട ഇവരോട് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമീപത്തുള്ള കടകളില്‍ നിന്ന് ബ്രഡും സാന്‍ഡ് വിച്ചും വെള്ളവും ഇവിടെയെത്തിച്ചു. പള്ളിയില്‍ നിന്ന് ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ സംഭവത്തെക്കുറിച്ച് പോലിസില്‍ നിന്നുള്ള അറിവ് ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു.

അപകടത്തില്‍ പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കാനും ഇവിടെ സ്ഥലം ലഭിച്ചു. ഈ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ബസിലിക്ക.

You must be logged in to post a comment Login