ടെക്സസിലെ ദേവാലയത്തില്‍ വെടിവയ്പ്, 27 മരണം

ടെക്സസിലെ ദേവാലയത്തില്‍ വെടിവയ്പ്,  27 മരണം

വാഷിംഗ്ടൺ:  തെക്കൻ ടെക്സസിലെ വിൽസൺ കൗണ്ടി, സതർലാൻഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലുണ്ടായ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു.  24 പേർക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനാ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു ദുരന്തം.

പ്രാദേശിക സമയം പകൽ 11.30നാണ് സംഭവം നടന്നത്. പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതൻ  വെടിയുതിര്‍ക്കുകയായിരുന്നു.  അക്രമിയെ പോലീസ് വെടിവച്ച് കൊന്നെന്നാണ് വിവരം.

You must be logged in to post a comment Login