ലൈംഗിക പീഡനക്കേസ് ആരോപിതനായ വൈദികനെ കാണാനില്ല

ലൈംഗിക പീഡനക്കേസ് ആരോപിതനായ വൈദികനെ കാണാനില്ല

ഡാളസ്: ലൈംഗികപീഡനക്കേസില്‍ ആരോപിതനായ വൈദികനെ കാണാനില്ല. ഡാളസ് രൂപതയാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം രാജ്യമായ ഫിലിപ്പൈന്‍സിലേക്ക് വൈദികന്‍ പോയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

സെന്റ് സീലിയ കാത്തലിക് ദേവാലയത്തിലെ ഫാ. എഡ്മണ്ടോ പാരാഡെസിനെയാണ് കാണാതായിരിക്കുന്നത്.2017 ജൂണ്‍ മാസം മുതല്‍ ആരോപണത്തെതുടര്‍ന്ന് ഇദ്ദേഹത്തെ ശുശ്രൂഷയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയായിരുന്നു. സാമ്പത്തികമായ ആരോപണത്തെതുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീടാണ് ലൈംഗികപീഡനക്കേസ് പുറത്തുവന്നത്.

വൈദികന്റെ പേരിലുണ്ടായ ലൈംഗികപീഡനആരോപണങ്ങളില്‍ മെത്രാന്‍ വിശ്വാസികളോട് മാപ്പ് ചോദിച്ചു.

You must be logged in to post a comment Login