ദൈവത്തിന്റെ സ്‌നേഹം മഹത്തരം.അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ല തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ബാലന്റെ മാതാപിതാക്കള്‍ പറയുന്നു

ദൈവത്തിന്റെ സ്‌നേഹം മഹത്തരം.അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ല തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ബാലന്റെ മാതാപിതാക്കള്‍ പറയുന്നു

തായ്‌ലന്റ്: തായ് ഗുഹയില്‍ അകപ്പെട്ടുപോയ 12 ബാലന്മാരുടെയും കോച്ചിന്റെയും മോചനം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധആകര്‍ഷിച്ചിരുന്നതാണല്ലോ. ഈ അവസരത്തില്‍ ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് 12 പേരില്‍ ഒരാളുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു. ദൈവത്തിന്റെ സ്‌നേഹം മഹത്തരമാണെന്നും അവിടുത്തേക്ക് അസാധ്യമായിട്ടൊന്നുമില്ല എന്നുമാണ് മാതാപിതാക്കളുടെ വിശ്വാസപ്രഘോഷണം.  പതിമൂന്ന് പേരെയും രക്ഷിച്ചതിന് അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു.

ക്രൈസ്തവരാണ് ഈ മാതാപിതാക്കള്‍. ചിയാങ് റായ് പ്രൊവിന്‍സിലെ മാസി ഗ്രേസ് ചര്‍ച്ചിലെ ശുശ്രൂഷകളിലാണ് ഇവര്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

You must be logged in to post a comment Login