തായ് ഗുഹയിലെ രക്ഷപ്പെടല്‍, പ്രശസ്തമായ ക്രിസ്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനി സിനിമയാക്കുന്നു

തായ് ഗുഹയിലെ രക്ഷപ്പെടല്‍, പ്രശസ്തമായ ക്രിസ്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനി സിനിമയാക്കുന്നു

പ്രശസ്ത ക്രിസ്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനിയായ പ്യൂര്‍ ഫഌക്‌സിന്റെ അടുത്ത ഹോളിവുഡ് ചിത്രത്തിന്റെഇതിവൃത്തം തായ് ഗുഹയിലെ രക്ഷപെടല്‍ ആയിരിക്കും.തങ്ങള്‍ നിര്‍മ്മിക്കുന്ന അടുത്ത ഹോളിവുഡ് ചിത്രം ഇതായിരിക്കുമെന്നാണ് അവരുടെ അറിയിപ്പ്. 12 ബാലന്മാരും അവരുടെ കോച്ചും തായ് ഗുഹയില്‍ അകപ്പെട്ടുപോയതും സുരക്ഷിതമായ അവരുടെ മോചനംനടന്നതും ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിച്ച ഒരു സംഭവമായിരുന്നു. ഈ മോചനത്തിന്റെ കഥയാണ് ചലച്ചിത്രമാകുന്നത്.

ഗോഡ്‌സ് നോട്ട് ഡെഡ്, ദ കേസ് ഫോര്‍ ക്രൈസ്റ്റ് തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങള്‍ പ്യൂര്‍ ഫഌക്‌സ് നിര്‍മ്മിച്ചിട്ടുണ്ട്.

You must be logged in to post a comment Login