തെയ്‌സേ പ്രാര്‍ത്ഥനാസംഗമം നാളെ സമാപിക്കും

തെയ്‌സേ പ്രാര്‍ത്ഥനാസംഗമം നാളെ സമാപിക്കും

ബാസല്‍: തെയ്‌സെ സഭൈക്യപ്രാര്‍ത്ഥനാസംഗമം നാളെ സമാപിക്കും. സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ബാസലിലാണ് സംഗമം നടക്കുന്നത്. ഡിസംബര്‍ 28 നാണ് സംഗമം ആരംഭിച്ചത്. ക്രിസ്തു ആനന്ദത്തിന്റെ സ്രോതസ് എന്നതാണ് പ്രമേയം.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുവജനങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ബ്രദര്‍ റോജര്‍ സ്വിറ്റ്‌സര്‍ലന്റില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ നാല്പതാമത് സംഗമമാണ് ഇപ്പോള്‍ നടക്കുന്നത്. ക്രിസ്തുവിനെ കണ്ടെത്തുന്നവരുടെ ഹൃദയങ്ങള്‍ സുവിശേഷ സന്തോഷത്താല്‍ നിറയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

 

You must be logged in to post a comment Login