ത​​​ല​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത് അ​​സം​​ബ്ലി ഉദ്ഘാടനം ചെയ്തു

ത​​​ല​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത് അ​​സം​​ബ്ലി ഉദ്ഘാടനം ചെയ്തു

ത​​​ല​​​ശേ​​രി: ത​​​ല​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത് അ​​സം​​ബ്ലി​​ സ​​​ന്ദേ​​​ശ​​​ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സീ​​​റോ​​മ​​​ല​​​ബാ​​​ർ​​സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു.

ത​​​ല​​​ശേ​​​രി ആ​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി അ​​​സം​​​ബ്ലി പ്ര​​​തി​​​ജ്ഞാ വാ​​​ച​​​ക​​​ങ്ങ​​​ൾ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം അ​​​നു​​​ഗ്ര​​​ഹ​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. താ​​​മ​​​ര​​​ശേ​​രി ബി​​ഷ​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ന​​​സ്ര​​​ത്ത് സ​​​ന്ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​സ്റ്റ​​ർ ​ഗ്രേ​​​സ് മേ​​​രി എ​​​ൻ​​​എ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു.

വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം സ്വാ​​​ഗ​​​ത​​​വും മോ​​​ണ്‍. ജോ​​​ർ​​​ജ് എ​​​ളൂ​​​ക്കു​​​ന്നേ​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സ​​​ശാ​​​ക്തീ​​​ക​​​ര​​​ണം കു​​​ടും​​​ബ​​​ത്തി​​​ൽ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഭാ​​​ര​​​ത് മാ​​​താ കോ​​​ള​​​ജ് പ്ര​​ഫ​​​സ​​​ർ ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​രി​​​ൽ അ​​​തി​​​രൂ​​​പ​​​താ​​​യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്രസംഗിച്ചു.

You must be logged in to post a comment Login