താ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കൂ​ദാ​ശ​

താ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കൂ​ദാ​ശ​

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പു​തു​ക്കി പ​ണി​ത താ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ കൂ​ദാ​ശ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും 11,12,13 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

11ന് ​വൈ​കി​ട്ട് ആ​റി​ന് ഫാ.​ഡേ​വി​ഡ് ചി​റ​മ്മേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഷോ​ഷ​ണം ന​ട​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും സ​ണ്‍​ഡേ സ്കൂ​ളി​ൽ 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സേ​വ​നം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും.

12ന് ​വൈ​കു​ന്നേ​രം 6.30ന് ​യാ​ക്കോ​ബ് ബു​ർ​ദാ​ന ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ഡോ. ​ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​ള്ളി​യു​ടെ കൂ​ദാ​ശ ക​ർ​മം ന​ട​ക്കും. ബി​ഷ​പുമാ​രാ​യ ഡോ.​ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ്, മാ​ത്യൂ​സ് മോ​ർ അ​പ്രേം, സ​ഖ​റി​യാ​സ മോ​ർ പോ​ളി​കാ​ർ​പ്പോ​സ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രി​ക്കും. 13ന് ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് താ​ളൂ​ർ ടൗ​ണ്‍ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 11.30ന് ​അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ക്കും. നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.

You must be logged in to post a comment Login