“സാത്താനും ഫാദര്‍ അമോര്‍ത്തും” വരുന്നൂ

“സാത്താനും ഫാദര്‍ അമോര്‍ത്തും” വരുന്നൂ

ഇറ്റലി: ലോകമെങ്ങും അറിയപ്പെടുന്ന പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേലെ അമോര്‍ത്തയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഏപ്രില്‍ 20 ന് റീലീസ് ചെയ്യും. ദ ഡെവിള്‍ ആന്റ് ഫാദര്‍ അമോര്‍ത്ത് എന്നാണ് പേര്. ഏറെ പ്രശസ്തമായ ദ എക്‌സോര്‍സിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത വില്യം ഫ്രൈഡ്കിന്‍ ആണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍.

ജീവിച്ചിരുന്ന കാലത്ത് തന്നെ ഡോക്യുമെന്ററി നിര്‍മ്മാണം തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി 2016 സെപ്തംബറില്‍ അമോര്‍ത്ത് മരണമടയുകയായിരുന്നു. അന്ന് അദ്ദേഹത്തിന് 91 വയസായിരുന്നു പ്രായം. ആയിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഫാ. അമോര്‍ത്ത്.

You must be logged in to post a comment Login