എക്‌സോര്‍സിസ്റ്റിന്റെ രചയിതാവ് ഓജോ ബോര്‍ഡ് കളിച്ചപ്പോള്‍ സംഭവിച്ചതെന്തെന്ന് അറിയാമോ?

എക്‌സോര്‍സിസ്റ്റിന്റെ രചയിതാവ് ഓജോ ബോര്‍ഡ് കളിച്ചപ്പോള്‍ സംഭവിച്ചതെന്തെന്ന് അറിയാമോ?

വില്യം പീറ്റര്‍ ബ്ലാറ്റി എഴുതിയ പ്രശസ്തമായ നോവല്‍ എക്‌സോര്‍സിസ്റ്റ് ആസ്പദമാക്കിയാണ് അതേ പേരില്‍ തന്നെയുളള പ്രശസ്തമായ സിനിമ പുറത്തിറങ്ങിയത്. കത്തോലിക്കാ സഭയിലെ ഭൂതോച്ചാടനത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സിനിമയും നോവലും. പിശാചുബാധിതയായ ഒരു പന്ത്രണ്ടുകാരിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം.

ഓജോ ബോര്‍ഡാണ് റീഗന്റെ പിശാച്ബാധയ്ക്ക് കാരണം. ഓജോ ബോര്‍ഡിലൂടെ ക്യാപ്റ്റന്‍ ഹൗഡിയാണ് റീഗന്റെ ആത്മാവിനെ സ്വന്തമാക്കിയത്.

നോവലിസ്റ്റ് ബ്ലാറ്റി അക്കാലത്ത് നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് തനിക്കും ഓജോ ബോര്‍ഡുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നുവെന്നും അതിന്റെ ശക്തിയെക്കുറിച്ച് താന്‍ മനസ്സിലാക്കിയിരുന്നുവെന്നുമാണ്. പല തരത്തിലുള്ള ആത്മാക്കളുമായി സംവദിക്കുവാന്‍ തനിക്ക് അവസരം കിട്ടിയിരുന്നു.

പിന്നീട് ബ്ലാറ്റി കത്തോലിക്കാവിശ്വാസിയായിത്തീരുകയും കത്തോലിക്കാവിശ്വ ാസത്തിന്റെ പ്രബോധനങ്ങള്‍ക്ക് അടിപ്പെട്ട് ജീവിക്കുകയും ചെയ്തു.

അതെന്തായാലും പുസ്തകം എഴുതാന്‍ വേണ്ടിയുള്ള തന്റെ ഗവേഷണങ്ങളും അതിന് വേണ്ടി സൃഷ്ടിച്ചെടുത്ത അനുഭവങ്ങളും വ്യക്തമാക്കുന്നത് സാത്താന്റെ സാന്നിധ്യം യാഥാര്‍ത്ഥ്യമാണെന്ന് തന്നെ എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

You must be logged in to post a comment Login