മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബഹ്‌റിന്‍ പ്രഖ്യാപനത്തില്‍ വിവിധ മതനേതാക്കള്‍ ഒപ്പുവച്ചു

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബഹ്‌റിന്‍ പ്രഖ്യാപനത്തില്‍ വിവിധ മതനേതാക്കള്‍ ഒപ്പുവച്ചു

ലോസ് ആഞ്ചല്‍സ്: ചരിത്രപരമായ ഒരു മുഹൂര്‍ത്തത്തിന് ദ ബെവെര്‍ലി വില്‍ഷൈര്‍ ഹോട്ടല്‍ ഇന്നലെ സാക്ഷ്യം വഹിച്ചു. ദ കിങ്ഡം ഓഫ് ബഹ്‌റിന്‍ ഡിക്ലറേഷനില്‍ ക്രൈസ്തവരും മുസ്ലീങ്ങള്‍, യഹൂദര്‍ എന്നിവര്‍ ഉള്‍പ്പടെ വിവിധ മതനേതാക്കളും ഒപ്പുവച്ചതായിരുന്നു ആ മുഹൂര്‍ത്തം. ബഹ്‌റിന്‍ രാജാവ് ഹമാദ് ബിന്‍ ഇസ അല്‍ ഖാലിഫ സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച് നാസര്‍ ബിന്‍ ഹമാദ് അല്‍ ഖാലിഫ രാജകുമാരന്‍ പങ്കെടുത്തു.

എല്ലാവിധത്തിലുമുള്ള മതതീവ്രവാദം അവസാനിപ്പിക്കാനും മതപരമായ സഹിഷ്ണുതയെ സ്വാഗതം ചെയ്തുകൊണ്ടുമുള്ളതായിരുന്നു ജൂലൈ മൂന്നിന് ഹമാദ് രാജാവ് പുറപ്പെടുവിച്ച ബഹ്‌റിന്‍ ഡികഌറേഷന്‍. നൂറുകണക്കിന് വര്‍ഷങ്ങളായി വിവിധ മതവിഭാഗങ്ങള്‍ ഇവിടെ സ്വരചേര്‍ച്ചയോടെ കഴിയുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ദൈവത്തിന്റെ പേരില്‍ നിഷ്‌ക്കളങ്കരായ ആളുകളെ കൊന്നൊടുക്കുന്നതിന് എതിരെയും മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാതിരിക്കാനും ആത്മീയവും ഭൗതികവുമായ ഉത്തരവാദിത്തങ്ങള്‍ സ്വീകരിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.

You must be logged in to post a comment Login