ജൊനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നു

ജൊനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്.

ബെനഡിക്ട പതിനാറാമന്‍ പാപ്പയുടെ രാജിവയ്ക്കലിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ദ പോപ്പ് എന്ന പേരിലുളള സിനിമ പറയുന്നത്. സിറ്റി ഓഫ് ഗോഡ്, ദ കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്‌റെല്ലെസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് നവംബറില്‍ ആരംഭിക്കും.

അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്, ദ സൈലന്‍സ് ഓഫ് ദ ലാംബ്‌സ് , ദ റൈറ്റ്‌സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍.

 

You must be logged in to post a comment Login