ദ സ്റ്റാര്‍- ക്രിസ്തുവിന്റെ ജനനകഥ ആനിമേറ്റഡ് സിനിമയായി വരുന്നൂ

ദ സ്റ്റാര്‍- ക്രിസ്തുവിന്റെ ജനനകഥ ആനിമേറ്റഡ് സിനിമയായി വരുന്നൂ

ക്രിസ്തുവിന്റെ ജനനകഥ ആനിമേറ്റഡ് രൂപത്തില്‍ സിനിമയായി വരുന്നു. ദ സ്റ്റാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ക്രിസ്മസിന് ഒരുക്കമായി നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ജന്തുക്കളുടെ കാഴ്ചപ്പാടിലൂടെയാണ് ക്രിസ്തുവിന്റെ ജനനകഥ ഇവിടെ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ദൃശ്യാനുഭവമായിരിക്കും സ്റ്റാര്‍ നല്കുന്നതെന്ന് ചിത്രത്തിന്റെ അണിയറശില്പികള്‍ അവകാശപ്പെടുന്നു.

നേറ്റിവിറ്റി സ്റ്റോറി ഇതിനകം പലവിധത്തിലും പലരും പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജന്തുക്കളുടെ വീക്ഷണത്തിലൂടെ ക്രിസ്മസ് കഥ പറയുന്നത് ആദ്യമായാണ്. ഇങ്ങനെയൊരു ശ്രമം ആരും ഇതിന് മുമ്പ് നടത്തിയിട്ടില്ല. സംവിധായകന്‍ ടിം റെക്കാര്‍ട്ട് പറയുന്നു.

പ്രേക്ഷകര്‍ക്ക് നിരവധി പാഠങ്ങള്‍ നല്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ ശില്പികളുടെ അവകാശവാദം.

You must be logged in to post a comment Login