ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്രത്തെ വിമര്‍ശിക്കുന്നവരോട് ബെനഡിക്ട് പതിനാറാമന് പറയാനുളളത്..

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്രത്തെ വിമര്‍ശിക്കുന്നവരോട് ബെനഡിക്ട് പതിനാറാമന് പറയാനുളളത്..

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് ആഴമേറിയ ദൈവശാസ്ത്രമാണെന്ന് ബെനഡിക്ട പതിനാറാമന്‍ മാര്‍പാപ്പ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്രം എന്ന പുസ്തകസമാഹാരത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്റെ പ്രിഫ്കടിന് അയച്ച കത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നത്.

വത്തിക്കാന്‍ പ്രസിദ്ധീകരണ വിഭാഗമായ ലിബ്രേറിയ എദിത്രീച്ചേയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തത്വശാസ്ത്ര ദൈവശാസ്ത്ര ചിന്തകളുടെ അഭാവമുള്ള പ്രായോഗികതയുടെ മനുഷ്യനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നും ഇന്നത്തെ ക്രൈസ്തവര്‍ നേരിടുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അറിവില്ലാത്ത ദൈവശാസ്ത്രപരമായ ആശയവാദിയാണ് അദ്ദേഹമെന്നും പരക്കെ വിമര്‍ശനമുണ്ട്.

അത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് ബെനഡിക്ട് പതിനാറാമന്‍ തന്റെ പിന്‍ഗാമിയെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login