മതസ്വാതന്ത്ര്യത്തിന് വേണ്ടി നാം നിലകൊള്ളണം: തെരേസ മേ

മതസ്വാതന്ത്ര്യത്തിന് വേണ്ടി നാം നിലകൊള്ളണം: തെരേസ മേ

ലണ്ടന്‍: ആളുകള്‍ക്ക് തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും മതസ്വാതന്ത്ര്യത്തിന് വേണ്ടി രാജ്യത്തും വെളിയിലും നമുക്ക് സംസാരിക്കാന്‍ കഴിയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ ഈസ്റ്ററില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ജനങ്ങളുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നതില്‍ ക്രിസ്തീയതയ്ക്കുള്ള പങ്കിനെക്കുറിച്ച് നാം ആത്മവിശ്വാസമുള്ളവരായിരിക്കണമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരും മറ്റ് ആളുകളും തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരി്ക്കുന്നു. അവര്‍ ഭയത്തിലാണ് കഴിയുന്നത്. ഇതിന് മാറ്റംവരണം. ആളുകള്‍ക്ക് തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ കഴിയണം. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് വരെ.

ഒരുവന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും തെരേസ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login