ഹൃദയം കവര്‍ന്ന “ബെ​ത്ഗാ​സോ”

ഹൃദയം കവര്‍ന്ന “ബെ​ത്ഗാ​സോ”

തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ശ്രു​തി​മ​ധു​ര​മാ​യ ആ​രാ​ധ​നാ സം​ഗീ​ത​ത്തി​ന്‍റെ മാ​ധു​ര്യ​വും മ​നോ​ഹാ​രി​ത​യും ഭ​ക്തി​ചൈ​ത​ന്യ​വും പ​ക​ർ​ന്ന് ബെ​ത്ഗാ​സോ ഹൃ​ദ​യം ക​വ​ർ​ന്നു. സ​ഭ​യു​ടെ ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ബെ​ത്ഗാ​സോ സം​ഗീ​ത ദൃ​ശ്യാ​വി​ഷ്ക​ര​ണ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

ആ​രാ​ധ​ന​ക്ര​മ​ത്തി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഇരുപതോ ളം ഗാ​ന​ങ്ങ​ളാ​ണ് 50 അം​ഗ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച​ത്. വി​വി​ധ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 10 വൈ​ദി​ക​ർ, ര​ണ്ട് ശെ​മ്മാ​ശ​ന്മാർ, 38 അ​ല്മാ​യ​ർ എന്നിരു​ടെ സം​ഘ​മാ​ണു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. സ​ഭ​യു​ടെ ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ.​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ ഗാ​യ​ക​സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ബി​ഷ​പ്പു​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ജോ​സ​ഫ് മാ​ർ തോ​മ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളും ഗാ​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ചു. ര​ണ്ട് സി​ഡി​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ചെ​റി​യാ​ൻ താ​ഴ​മ​ൺ, പ്രോ​ഗ്രാം മാ​നേ​ജ​ർ ഫാ.​മാ​ത്യു പു​ന​ക്കു​ളം, ഫാ.​ ഡോ.​തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ.​ഡോ. തോ​മ​സ് പ​ണി​ക്ക​ർ, കോ-ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി കൂ​ളി​യാ​ട്ട്, ക​ണ്‍വീ​ന​ർ ലൈ​ജു കോ​ശി മാ​ത്യു, പി.​വി. ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

You must be logged in to post a comment Login